രാഷ്ട്രപതി വഴികാട്ടുന്നു

Tuesday 20 January 2015 10:01 pm IST

കോണ്‍ഗ്രസില്‍നിന്നോ, അവരുടെ മുന്നണിയില്‍ നിന്നോ ഈ രാജ്യത്തിനോ, ജനങ്ങള്‍ക്കോ നന്മ വരുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് ഇനിയും ആരെങ്കിലും ചിന്തിച്ചാല്‍ അവരല്ലേ വിഡ്ഢികള്‍? നന്നായി ഭരിക്കുന്ന ഒരു സര്‍ക്കാരിനെ അതിനനുവദിക്കാതിരിക്കാനും ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണം കിട്ടാതിരിക്കാനും തങ്ങളാല്‍ കഴിയുന്ന തെമ്മാടിത്തരങ്ങള്‍ എല്ലാം ചെയ്യും എന്ന് പ്രഖ്യാപിച്ച് കച്ചകെട്ടി ഇറങ്ങിയിരിക്കുകയല്ലേ കോണ്‍ഗ്രസും മറ്റുപാര്‍ട്ടിക്കാരും. ജനങ്ങള്‍ക്ക് മടുത്ത കോണ്‍ഗ്രസ്സുകാരുടെ തെമ്മാടിത്തരങ്ങള്‍ അവരുടെ സ്വന്തം പാര്‍ട്ടിക്കാരനായ രാഷ്ട്രപതിക്കുപോലും മടുത്തിരിക്കുന്നു. ഈപോക്കു പോയാല്‍ രാജ്യദ്രോഹത്തിന്റെ പേരില്‍ ഈ തെമ്മാടിക്കൂട്ടങ്ങളെ ഭാരതത്തില്‍ നിരോധിക്കുന്ന കാലവും അതിവിദൂരമാകില്ലെന്നു തോന്നുന്നു. ബോബി കൃഷ്ണ തെരുവുരാഷ്ട്രീയത്തിന്റെ വക്താക്കളായ ഇടതനും വലതനും ഭരണപക്ഷത്തെ അവഹേളിക്കുന്ന വിധത്തില്‍ നിര്‍ലജ്ജവും അസത്യവും അബദ്ധജടിലവുമായ ആരോപണങ്ങള്‍ക്കൊണ്ട് സഭ സ്തംഭിപ്പിക്കുന്ന കഴ്ചകളാണ് നാം പാര്‍ലമെന്റില്‍ കണ്ടുകൊണ്ടിരുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിനും ന്യൂനപക്ഷപ്രീണനത്തിനും വേണ്ടി പ്രതിപക്ഷങ്ങള്‍ ഇത്ര അധ:പതിക്കുന്നത് ഭരണനേട്ടങ്ങളില്‍നിന്നും ജനശ്രദ്ധതിരിക്കുവാന്‍വേണ്ടി മാത്രമാണ്. പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനെതിരെ രാഷ്ട്രപതി പ്രതികരിക്കുമ്പോള്‍  ജനം മനസ്സിലാക്കുന്നു ഭരണം ശരിയായ ദിശയിലാണെന്ന്. അതിനുളള നന്ദിയാണ് ജനങ്ങള്‍ വോട്ടുകളായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍  ഭരണമുന്നണിക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ഓമനക്കുട്ടന്‍ നായര്‍ കെ.എസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.