മെഡിക്കല്‍ പി.ജി: സര്‍ക്കാരിന്റെ ഹര്‍ജി നാളെ പരിഗണിക്കും

Wednesday 29 June 2011 2:38 pm IST

ന്യൂദല്‍ഹി: സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള മെഡിക്കല്‍ പിജി പ്രവേശന തീയതി നീട്ടണമെന്ന കേരള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. തീയതി നീട്ടി നല്‍കാവുന്നതാണെന്നു മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ കോടതിയെ അറിയിച്ചു. നാളെ (ജൂണ്‍ 30) വരെ പ്രവേശന തീയതി നീട്ടണമെന്നാണു കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ജൂണ്‍ 30 വരെ പ്രവേശന തീയതി നീട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളം കോടതിയെ സമീപിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ അമ്പത്‌ ശതമാനം സീറ്റുകള്‍ സര്‍ക്കാരിന്‌ അര്‍ഹതപ്പെട്ടതാണെന്നും മെഡിക്കല്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. നാളെ കേസ് പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് സ്വാശ്രയ കൃസ്ത്യന്‍ മാനേജുമെന്റുകളും ആവശ്യപ്പെട്ടിട്ടുണ്ട്.