വൈഭവ് -2015 ചേര്‍പ്പില്‍

Wednesday 21 January 2015 7:29 pm IST

തൃശൂര്‍: ബാലവികാസ കേന്ദ്രം സമന്വയസമിതിയുടെ ആഭിമുഖ്യത്തില്‍ 24 മുതല്‍ 26വരെ ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ ബാല-ബാലിക സദനങ്ങളിലെ കുട്ടികളുടെ സംഗമമായ വൈഭവ് 2015 നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ 10ന് സ്വാഗതസംഘം അധ്യക്ഷന്‍ ജി.മുകുന്ദന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ ഉദ്ഘാടനം ചെയ്യും. സീമാ ജാഗരണ്‍മഞ്ച് അഖിലഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ചെറുശ്ശേരി വിവേകാനന്ദാശ്രമം പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജി. ലീല ആശംസകളര്‍പ്പിക്കും. ബാലവികാസ കേന്ദ്രം സമന്വയ സമിതി പ്രസിഡണ്ട് പി.കെ.ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതവും സമിതി അംഗം ബിന്ദു ബാലകൃഷ്ണന്‍ നന്ദിയും പറയും. വൈകിട്ട് 6.30ന് ചെറുവത്തേരി കീഴ്തൃക്കോവില്‍ ഭജന്‍സിന്റെ നാമഘോഷലഹരി, തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും. 25ന് വൈകിട്ട് 5.30ന് ചേര്‍പ്പ് മഹാത്മ മൈതാനിയില്‍ നടക്കുന്ന സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. പി.കെ.ദാമേദരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സദനങ്ങളിലെ പ്രതിഭകളായ കുട്ടികളെ സംസ്ഥാന ഓഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി കെ.കെ.മണി ആദരിക്കും. ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും പൂങ്കുന്നം വിവേകാനന്ദ വിജ്ഞാനകേന്ദ്രത്തിലെ സ്വാമി സദ്ഭവാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജോസ് ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഫാ.ജോഷി ആളൂര്‍, കല്യാണ്‍ ഗ്രൂപ്പ് എം.ഡി ടി.എസ്. പട്ടാഭിരാമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.സുരേഷ്‌കുമാര്‍ സ്വാഗതവും ബാലവികാസ കേന്ദ്ര സമന്വയസമിതി  സെക്രട്ടറി ആര്‍.സജീവ് നന്ദിയും പറയും. 26 ന് ഉച്ചക്ക് വൈഭവ് സമാപിക്കും. 1700 കുട്ടികളാണ് വൈഭവില്‍ പങ്കെടുക്കുക. വിവിധ ക്ലാസ്സുകള്‍ക്ക് ഡോ. ലക്ഷ്മി കുമാരി, മോഹന്‍ദാസ് മാസ്റ്റര്‍, നടന്‍ നന്ദകിഷോര്‍, കെ.പി.രവീന്ദ്രന്‍, ഡോ.ലക്ഷ്മി ശങ്കര്‍, സി.കെ.സുരേഷ്, സുരേഷ് ബാബു മാസ്റ്റര്‍ കിള്ളിക്കുറിശ്ശി മംഗലം എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ബാലവികാസ കേന്ദ്ര സമന്വയ സമിതി പ്രസിഡണ്ട് പി.കെ.ദാമേദരന്‍ മാസ്റ്റര്‍,സെക്രട്ടറി ആര്‍.സജീവന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.സുരേഷ്, പബ്ലിസിറ്റി കണ്‍വീനര്‍ പി.സുധാകരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.