വായ്പ മടക്കി അടയ്ക്കുന്നില്ല; സൂചനാസമരം വ്യാഴാഴ്ച

Wednesday 21 January 2015 9:30 pm IST

മുഹമ്മ: മാരി ക്ഷീര കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങളുടെ ആത്മ പരിശോധനയ്ക്കും ശുദ്ധീകരണത്തിനുമായി ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 22ന് സൂചനാ സമരം നടത്തും. ഏഴു വര്‍ഷം മുമ്പ് ഗാന്ധി സ്മാരക സേവാ കേന്ദ്രത്തില്‍ നിന്നും മാരി ക്ഷീര കൂട്ടായ്മ വായ്പ എടുത്തിരുന്നു. ഈ വായ്പയില്‍ 37 ലക്ഷം രൂപ കൂട്ടായ്മ അടച്ചു തീര്‍ക്കാനുണ്ട്. ഇതേത്തുടര്‍ന്ന് ഗാന്ധി സ്മാരക സേവാ കേന്ദ്രം റവന്യു റിക്കവറി നേരിടുകയാണ്. ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടും മാരി ക്ഷീര കര്‍ഷക കൂട്ടായ്മ പണം അടയ്ക്കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മാരി ക്ഷീര കര്‍ഷക കൂട്ടായ്മയുടെ ഓഫീസിന് സമീപം സൂചനാ സമരം നടത്തുന്നതെന്ന് ഗാന്ധി സമാരക സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കല്‍, രമാ രവീന്ദ്രമേനോന്‍, മേബിള്‍ ജോണ്‍കുട്ടി എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.