വെറുതെ വിട്ട പ്രതികള്‍ക്കും ശിക്ഷ ലഭിക്കണം

Wednesday 21 January 2015 9:34 pm IST

വിനോദിന്റെ അച്ഛന്‍ വാസുദേവനും അമ്മ കുമാരിയും കോടതിയില്‍ എത്തിയപ്പോള്‍

മാവേലിക്കര: വിനോദ് വധക്കേസില്‍ വെറുതെ വിട്ട പ്രതികള്‍ക്കും ശിക്ഷ ലഭിക്കണമെന്നും ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും വിനോദിന്റെ അച്ഛന്‍ വാസുദേവന്‍ (60), അമ്മ കുമാരി (54) എന്നിവര്‍ പറഞ്ഞു. വിനോദ് വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചുപ്രതികള്‍ക്കുള്ള ശിക്ഷാ വിധി കേട്ടശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. മകനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയില്‍ സംതൃപ്തിയുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കും ശിക്ഷ ലഭിക്കണം. ഇനി ഇതുപോലുള്ള അനുഭവങ്ങള്‍ ഒരമ്മയ്ക്കും ഉണ്ടാകരുതെന്നും കണ്ണീരോടെ കുമാരി പറഞ്ഞു. ഇരുവരും ബന്ധുക്കളോടും ആര്‍എസ്എസ് പ്രവര്‍ത്തകരോടുമൊപ്പം കോടതി ആരംഭിക്കുന്നതിനു മുന്‍പ് തന്നെ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.