കറക്ഷനല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കായി സെമിനാര്‍

Wednesday 21 January 2015 9:48 pm IST

തിരുവനന്തപുരം: കറക്ഷനല്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെ ആധുനിക ആശയങ്ങളും പരിഷ്‌കാരങ്ങളും സംബന്ധിച്ച് ഉദ്യോഗസ്ഥരെ ബോധവാന്മാരാക്കുന്നതിനും ജീവനക്കാരെ കൂടുതല്‍ കര്‍മോല്‍സുകരാക്കുന്നതിനുമായി ജയില്‍വകുപ്പിന്റെ ദ്വിദിന സെമിനാര്‍ നാളെ ആരംഭിക്കും. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സംസ്ഥാനതല തെറ്റുതിരുത്തല്‍-ഭരണനിര്‍വ്വഹണ സെമിനാര്‍ നാളെ രാവിലെ ഒമ്പതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ജയില്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ ഐഎഎസ് അധ്യക്ഷത വഹിക്കും. സമാപനസമ്മേളനം 24ന് വൈകീട്ട് നാലിന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. നിയമവകുപ്പ് സെക്രട്ടറി സി പി രാജരാജ പ്രേമപ്രസാദ് അധ്യക്ഷത വഹിക്കും. 23ന് നടക്കുന്ന സെമിനാറില്‍ ഗുഡ് പ്രാക്ടീസ് ഇന്‍ ഇന്റര്‍നാഷനല്‍ സിനാറിയോ, പ്രൊട്ടെക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓഫ് പ്രിസണേഴ്‌സ് വിത്ത് ദി അവൈലബിള്‍ റിസോര്‍സസ്, റിസിഡിവിസം ആന്റ് ജെനിറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. 24ന് റീഹാബിലിറ്റേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആന്റ് ദെയര്‍ ഡിപെന്‍ഡന്റ്‌സ് ആന്റ് റോള്‍ ഓഫ് പ്രിസണ്‍സ് ഡിപാര്‍ട്ട്‌മെന്റ്, മോഡേണ്‍ ടെക്‌നിക്‌സ് ഇന്‍ ഫാമിങ്, പ്രിമച്വര്‍ റിലീസ് ഓഫ് പ്രിസണേഴ്‌സ് വിത്ത് റെഫറന്‍സ് ടു ലൈറ്റസ്റ്റ് കോര്‍ട്ട് വെര്‍ഡിക്ട്‌സ് വിഷയങ്ങളിലും പ്രബന്ധം അവതരിപ്പിക്കും. ജയില്‍ അന്തേവാസികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പരിപാടികളുടെ നിര്‍വ്വഹണത്തിന്റെ ഭാഗമായാണ് തടവുകാരുടെ ക്ഷേമം പദ്ധതിയിലുള്‍പ്പെടുത്തി സെമിനാറുകള്‍, റീ ഓറിയന്റേഷന്‍ കോഴ്‌സുകള്‍, ജയില്‍ ദിനാഘോഷങ്ങള്‍ തുടങ്ങിയവ നടപ്പാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.