പട്ടാപ്പകല്‍ വീടുകുത്തിത്തുറന്ന് 10,000 രൂപ കവര്‍ന്നു

Wednesday 21 January 2015 9:51 pm IST

വീട്ടിലെ അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍

തുറവൂര്‍: പട്ടാപ്പകല്‍ വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 10,000 രൂപ മോഷ്ടിച്ചു. ദേശിയപാതയോരത്ത് ആലയ്ക്കാപറമ്പിനു സമീപം ഹേമാലയത്തില്‍ നാരായണന്‍നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ബന്ധുവിന്റെ ഗൃഹപ്രവേശന കര്‍മ്മത്തില്‍ പങ്കെടുത്തശേഷം ഉച്ചയോടെയാണ് നാരായണനും കുടുംബവും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്നു നടന്ന തിരച്ചിലിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായ വിവരം അറിയുന്നത്. എന്നാല്‍ മുറിയില്‍ ഉണ്ടായിരുന്ന ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുമൊന്നും നഷ്ടമായിട്ടില്ല. വീടിന്റെ പിന്‍ഭാഗം വിജനമായ പ്രദേശമാണ്. അതുകൊണ്ടുതന്നെ പിന്നിലൂടെ ആരെങ്കിലും വീട്ടുമുറ്റത്തെത്തിയാല്‍ റോഡില്‍ നിന്നു കാണാന്‍ കഴിയില്ലെന്ന് എസ്‌ഐ: തോമസ് ഡാമിയേന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.