മരട്: ദേശീയ ഗെയിംസിന്റെ പരസ്യബോര്‍ഡുകള്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്നത് വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയാകുന്നു. 2 അടിവീതിയിലും 3 അടി നീളത്തിലും ഉള്ള ഇരുമ്പുതകിടിന് നാലുവശവും ഒരിഞ്ച് വണ്ണമുള്ള ഇരുമ്പിന്റെ സ്ക്വയര്‍ പൈപ്പ് വെല്‍ഡുചെയ്താണ് വൈദ്യുതി പോസ്റ്റില്‍ ആംഗ്ലര്‍ ഉപയോഗിച്ച് നെട്ടുംബോള്ട്ടും ഇട്ട് ഉറപ്പിച്ചിരിക്കുന്നത്.
ഇത് റോഡിലേക്ക് നീണ്ടുനില്‍ക്കുന്നതിനാല്‍ അപകടസാധ്യത ഏറെയാണ്. റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ വാഹനത്തിന്റെ ഏതെങ്കിലും ഒരുഭാഗം ബോര്‍ഡില്‍ തട്ടുമ്പോള്‍ വൈദ്യുതി പോസ്റ്റ് ആടുകയും വൈദ്യുതി കമ്പികള്‍ കൂട്ടിമുട്ടുകയും തീയും പുകയും ഉയരുകയും വൈദ്യുതി പോസ്റ്റ് ഒടിയുന്നതിനും വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുന്നതിനുംകാരണമാകുകയും ചെയ്യുന്നു.
വാഹനയാത്രികരുടെ ശരീരഭാഗങ്ങള്‍ ബോര്‍ഡില്‍ തട്ടി ഗുരുതരമായ അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്.
കെഎസ്ഇബിയുടെ അനുവാദം വാങ്ങാതെയാണ് കരാര്‍ ഏറ്റെടുത്ത പരസ്യകമ്പനി അധികൃതര്‍ ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: