മുതുകുളത്ത് സിപിഎം-കോണ്‍ഗ്രസ് ബന്ധം മറനീക്കുന്നു

Thursday 22 January 2015 9:16 pm IST

ഹരിപ്പാട്: സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധം തെളിയിക്കുന്നതാണ് മുതുകുളത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍ ആരോപിച്ചു. മുതുകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോമന്‍. കഴിഞ്ഞ ദിവസം നാലു വീടുകളും മൂന്ന് കാറുകളുടെ ചില്ലുകളും തകര്‍ത്ത സംഭവത്തില്‍ 10 ഡിവൈഎഫ്‌ഐക്കാര്‍ക്ക് എതിരെ കേസ് എടുത്തിട്ടും പ്രതികളായ ഒരാളെ പോലും പോലീസ് പിടിക്കാത്തത് കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലാണ്. മുതുകുളം പഞ്ചായത്തില്‍ സിഡിഎസിന്റെ ലക്ഷക്കണക്കിന് രൂപയുടെ തിരിമറിയെക്കുറിച്ചുള്ള വിജിലിന്‍സ് അന്വേഷണം മരവിപ്പിക്കുന്നതിലും ഇരു പാര്‍ട്ടികളുടെ നേതാക്കള്‍ തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് സോമന്‍ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ആര്‍. രാജേഷ്, ആര്‍. രാജന്‍, ബിജു ഗോവിന്ദ്, ബൈജു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.