പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം വെള്ളിയാഴ്ച തുടങ്ങും

Thursday 22 January 2015 9:18 pm IST

കുട്ടനാട്: കുന്നങ്കരി 372-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ജനുവരി 23 മുതല്‍ 25 വരെ നടക്കും. 23നു രാവിലെ 10നു  ചതയവ്രതവും ശ്രീനാരായണീയ ദാര്‍ശനിക സമ്മേളനവും കുട്ടനാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.പി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സഹോദരന്‍ അയ്യപ്പന്‍ രജതജൂബിലി സമ്മേളനം കുറിച്ചി സദന്‍ ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 7.30നു ഇളനീര്‍ തീര്‍ത്ഥാടനഘോഷയാത്ര രാവിലെ 10നു സംഘടനാ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു 2.30നു യുവജന- വനിതാ സംഗമം. മൂന്നാംതിരുവുത്സവദിനമായ 25നു രാവിലെ 5.30നു അഷ്ടദ്രവ്യ മഹാഗണപതിഹവനം, ഏഴിനു കലശം എഴുന്നള്ളിപ്പ്, 7.15നു കലശാഭിഷേകം, രാത്രി എട്ടിനു അന്‍പൊലി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.