കുസാറ്റ്: ക്യാറ്റ് രജിസ്‌ട്രേഷന്‍ അവസാനതീയതി നീട്ടി

Friday 23 January 2015 9:05 pm IST

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനംലഭിക്കുന്നതിനായി നടത്തുന്ന കോമണ്‍ അഡ്മിഷന്‍ടെസ്റ്റിനും ലാറ്ററല്‍ എന്‍ട്രിടെസ്റ്റിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനും. അവസാനതീയതി ഫെബ്രുവരി മൂന്ന്‌വരെ നീട്ടി. എംഫില്‍/പിഎച്ച്ഡി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ എന്നിവയിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകള്‍ അതാതു വകുപ്പുകളില്‍നിന്നു വാങ്ങുന്നതിനും പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നതിനുമുള്ള അവസാനതീയതി ഫെബ്രുവരി ഏഴു വരെയും നീട്ടി. താത്പര്യമുള്ളവര്‍ രജിസ്ട്രാര്‍, കുസാറ്റ,് കൊച്ചി-22 എന്ന വിലാസത്തില്‍ എറണാകുളത്ത് മാറാവുന്ന 1,000/- രൂപയുടെ ഡിഡി നല്കി അതാതു ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്നു അപേക്ഷാഫോമുകള്‍ വാങ്ങാവുന്നതാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക്‌സര്‍വകലാശാല വെബ്‌സൈറ്റുകളായ www.cusat.ac.in, www.cusat.nic സന്ദര്‍ശിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.