തലവടി ആനപ്രമ്പാല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം

Friday 23 January 2015 9:27 pm IST

എടത്വ: തലവടി ആനപ്രമ്പാല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി ഏഴു വരെ നടക്കും. 31നു രാവിലെ ആറിന് ഗണപതി ഹോമം, ഒന്‍പതിനു കലശാഭിഷേകം, ശ്രീബലി എന്നിവയ്ക്കു ശേഷം വൈകിട്ട് 5.25ന് തന്ത്രി പുതുമന വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും തുടര്‍ന്നു ദിക്ക് കൊടിയേറ്റും നടക്കും. രാത്രി ഏഴിന് മാനസ ജപലഹരി. എല്ലാ ദിവസവും നവക പൂജ, ഭാഗവത പാരായണം, ഉല്‍സവബലി, ശ്രീബലി, വിളക്ക് എന്നിവ നടക്കും. ഫെബ്രുവരി ഒന്നിനു രാത്രി ഏഴിന് നൃത്തസന്ധ്യ. രണ്ടിനു രാത്രി ഏഴിന് നൃത്ത നൃത്യങ്ങള്‍, 8.30ന് വലിയവിളക്ക്. മൂന്നിന് സുബ്രഹ്മണ്യ നടയില്‍ പ്രത്യേക പൂജകള്‍. വൈകിട്ട് 5.30ന് കുളത്തില്‍ വേലകളി, ഏഴിന് തിരുമുന്‍പില്‍ വേല, ഭക്തിഗാന സുധ. അഞ്ചിനു രാവിലെ 8.30നും വൈകിട്ട് 6.15നും പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ഇരുകോല്‍ പഞ്ചാരിമേളം, 3.30ന് ഓട്ടന്‍ തുള്ളല്‍. ആറിനു രാത്രി 11.30ന് പള്ളിനായാട്ട്. ഏഴിനു വൈകിട്ട് അഞ്ചിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 6.15ന് നാഗസ്വരക്കച്ചേരി, രാത്രി 9.30ന് സംഗീതസദസ്, പുലര്‍ച്ചെ ആറാട്ട് എഴുന്നള്ളത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.