സര്‍ഗവസന്തം 26ന്

Saturday 20 May 2017 8:41 pm IST

കണ്ണൂര്‍: സിറ്റി ചാനലും ജില്ലാ അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി 25ന് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ പ്രതിഭകളെ ആദരിക്കുന്നു. സര്‍ഗവസന്തം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കലോത്സവത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിലെ പ്രതിഭകളെയാണ് ആദരിക്കുന്നത്. തുടര്‍ന്ന് കലാപ്രതിഭകള്‍ അവരുടെ മത്സര ഇനങ്ങള്‍ അവതരിപ്പിക്കും. കലോത്സവത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത ആര്‍ട്ടിസ്റ്റ് ശശികല, സര്‍ക്കാരിന്റെ മാധ്യപുരസ്‌കാരം നേടിയ ഷാജു ചന്തപ്പുര, പുഴമലിനീകരണത്തിനെതിരെ പ്രചാരണം നടത്തിയ നീന്തല്‍ താരം വിജയം ബിജു എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കും. പൊലീസ് മൈതാനിയില്‍ വൈകീട്ട് 5 മണിക്ക് പി.കെ.ശ്രീമതി എം പി, എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ കെ എ സരള, നഗരസഭചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, ജില്ലാകലക്ടര്‍ ബാലകിരണ്‍, പൊലീസ് മേധാവി എ എന്‍ ഉണ്ണിരാജന്‍, കമാന്റിങ്ങ് ഓഫീസര്‍ കേണല്‍ ഹര്‍മഞ്ജിത്ത്, അസിസ്റ്റന്റ് കമാണ്ടന്റ് വി കെ അബ്ദുള്‍ നിസാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ എന്‍ ബാബു പി മുരളീധരന്‍, ബി പി റൗഫ്, പി സി ബിജു, എ പി ശ്രീജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്യുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.