ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള ഏഴുമെഡലുകള്‍ കേരളാ പോലീസിന് ലഭിച്ചു. എന്നാല്‍ വിശിഷ്ട സേവാ മെഡല്‍, ജയില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ കറക്ഷണല്‍ അവാര്‍ഡ് എന്നിവയ്ക്ക് കേരളത്തില്‍ നിന്നും ആരെയും തെരഞ്ഞെടുത്തില്ല.
ദിനേന്ദ്രകശ്യപ് (ഡിഐജി,കണ്ണൂര്‍ റേഞ്ച്), പി.എസ് ഗോപി(എസ്.പി, സിബിസിഐഡി,തിരുവനന്തപുരം), ടോം ചെറുവന്ദൂര് തോമസ്(എസ്പി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട്), ദാമോദരന്‍ രാജേന്ദ്രന്(ഡിവൈഎസ്പി,കൊല്ലം), കൃഷ്ണന് നാരായണ്‍ നായിഡു(എസ്.ഐ,ക്രൈം ഡിറ്റാച്ച്മെന്റ്, തിരുവനന്തപുരം),എം.പി ഡേവിസ്(എഎസ്ഐ, സ്പെഷ്യല്‍ ബ്രാഞ്ച്,തൃശൂര്‍), സ്കന്ദകുമാര്‍ ചക്രപാണി ആശാരി(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍(വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ,എസ്ഐയു 11, തിരുവനന്തപുരം) എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ ലഭിച്ചത്.
മറ്റു സേനാവിഭാഗങ്ങളില്‍ നിന്നും വിശിഷ്ട സേവാമെഡലിന് അര്‍ഹരായവര്‍ കെ.കെ ജയമോഹന്(എഫ്ഐആര്‍ഒ,ആഭ്യന്തരമന്ത്രാലയം,ബിഒഐ,തിരുവനന്തപുരം),ഗോപാല രഘുവരന് നായര്‍(അസിസ്റ്റന്റ് കമാന്‍ഡ്,സിഐഎസ്എഫ്,ജയ്പൂര്‍), ഡോ.കെ ജയന്ത് മുരളി( ഐ.ജി,സിഐഎസ്എഫ് ചെന്നൈ), മുഹമ്മദ് റാഷിദ് ആലം(കമാണ്ടന്റ്, സിആര്‍പിഎഫ്,ശ്രീനഗര്‍), അരുണ്‍കുമാര്‍(കമാണ്ടന്റ്,ആസാം റൈഫിള്‍സ്) എന്നിവരാണ്.
ടി.സി ചാക്കോ(ഡിവൈഎസ്പി,മേഘാലയ), സുരേഷ്കുമാര്‍ (സെക്കന്റ് ഇന്‍ കമാന്‍ഡ്,സിആര്‍പിഎഫ്),അശിഷ് രാജന്(കോണ്‍സ്റ്റബിള്‍,സിആര്‍പിഎഫ്),പിജി ജോമോന്(മരണാനന്തരം-ഐടിബിപി) എന്നിവര്‍ക്കും വിശിഷ്ടസേവാ മെഡലുകള്‍ ലഭിച്ചു. ഉത്തരാഖണ്ഡ് പ്രളയത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരണമടഞ്ഞ പിജി ജോമോന് ഉത്തം ജീവന് രക്ഷാ പതകും ലഭിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍ 98പേര്‍ക്കും ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ 25പേര്‍ക്കും 132പേര്‍ക്ക് പോലീസ് മെഡലുകളും ലഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നുമായി 712 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: