ശബരിമല മകരവിളക്ക് സമയം: സംശയ നിവൃത്തി വേണം

Sunday 25 January 2015 9:54 pm IST

ദക്ഷിണ ഭാരതമെല്ലാം ഒരേ ഹൈന്ദവം! ഉത്തരായന പുണ്യകാലമായ മകരം ഒന്നിന് മകരവിളക്കു നടത്തുകയാണല്ലോ പതിവ്. സംക്രമസമയം നോക്കി സൂര്യന്‍ ഉദിച്ചിരുന്ന സമയത്തെങ്കില്‍ അത് ആ ദിവസവും രാത്രിയാലാണെങ്കില്‍ (അസ്തമയ ശേഷം) ആയത് പിറ്റേന്നുമാണല്ലോ ആചരിക്കാറുള്ളത്. ഈ ദിവസം ജനുവരി 14 നോ 15 നോ ആയി വ്യത്യാസപ്പെട്ടു വരാം. ഇതിനര്‍ത്ഥം ഇംഗ്ലീഷ് തീയതിക്കല്ല പ്രസക്തിയെന്നതാണ്. ജനങ്ങള്‍ ഒന്നാം തീയതി ആചരിച്ചത് ഇതുപ്രകാരം  ജനുവരി 15 നാണ്. പൊങ്കലും ഇതേയടിസ്ഥാനത്തില്‍ 15 ന് നടക്കുന്നു. തമിഴ്‌നാട്ടിലെ സൂര്യോദയവും കേരളത്തിലെ സൂര്യോദയവും അല്‍പ്പസ്വല്പം വ്യത്യാസപ്പെടുമ്പോള്‍ ചില സമയങ്ങളില്‍ ഒരു ദിവസത്തെ വ്യത്യാസം മകരവിളക്കിനും പൊങ്കാലിനും കണ്ടിട്ടുണ്ട്. വാസ്തവത്തില്‍ തമിഴ് സംസ്‌കാരവും കേരള സംസ്‌കാരവും ഏകദേശം ഒന്നുതന്നെ. ആചാരാനുഷ്ഠാനങ്ങളും അങ്ങനെ തന്നെ. തിരുവോണത്തിന്റേയും വിഷുവിന്റേയും പൊങ്കലിന്റേയും ചരിത്രപരമായ വഴിതേടുമ്പോള്‍  ഇത് വ്യക്തമാകും. സ്വാതന്ത്ര്യാനന്തരം മാത്രം ഭൂജാതമായ ഭാഷാടിസ്ഥാനത്തിലുള്ള കേരള സംസ്ഥാനം സ്വന്തം വ്യത്യസ്തത കാണിക്കുവാന്‍ ചരിത്രപരമായ ചേര-ചോഴ-പാണ്ഡ്യ സംസ്‌കാരങ്ങളെ  മറക്കാന്‍ ശ്രമിക്കുന്നില്ലേയെന്നു സംശയം! ഉദാഹരണമായി ക്ഷേത്രങ്ങളുടെ ഉത്ഭവത്തില്‍ ചില കെട്ടുകഥകള്‍ മെനഞ്ഞിരിക്കുന്നു. അവയില്‍ ''ഒരു സ്ത്രീ പുല്ലുപറിക്കുമ്പോള്‍ കല്ലില്‍ തട്ടി രക്തം വന്നെന്നും'' മറ്റും. ഇത് പല ക്ഷേത്രങ്ങളിലും ആവര്‍ത്തിക്കുന്നു. ഇതുപോലെ മറ്റുപലതും. സൂര്യാസ്തമയം കഴിഞ്ഞ് രണ്ടര നാഴികക്കുശേഷം മാത്രം സൂര്യന്‍ സംക്രമിച്ചപ്പോള്‍ ജനുവരി 14 ന് എങ്ങനെ മകരവിളക്ക് ആചരിച്ചു?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.