വേളോര്‍വട്ടം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം

Tuesday 27 January 2015 3:30 pm IST

ചേര്‍ത്തല: വേളോര്‍വട്ടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കും. 11ന് രാവിലെ ഒമ്പതിനും 10 നും മദ്ധ്യേ കൊടിയേറ്റ്. രാത്രി 7.30ന് ഓട്ടന്‍തുള്ളല്‍, ഒമ്പതിന് നാടന്‍പാട്ടുകളുടെ ദൃശ്യാവിഷ്‌ക്കാരം. 12ന് രാത്രി ഒമ്പതിന് സംഗീതകച്ചേരി. 13ന് രാത്രി എട്ടിന് നാട്യാഞ്ജലി. 14ന് രാത്രി ഒമ്പതിന് കഥകളി. 15ന് രാത്രി 8.30ന് നൃത്തനാടകം, 17 ന് എട്ടിന് കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി ശിവരാത്രി സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യും. 8.30ന് പുല്ലാങ്കുഴല്‍ കച്ചേരി. 11ന് ആയിരംകുടം അഭിഷേകം, 12ന് ശിവരാത്രി പൂജ, പുലര്‍ച്ചെ രണ്ടിന് പള്ളിവേട്ട. 18ന് ആറാട്ടുത്സവം, എട്ടിന് നൃത്തനൃത്ത്യങ്ങള്‍, ഒമ്പതിന്‌ന് ആറാട്ട് പുറപ്പാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.