കൊച്ചി: സംഘാടനത്തിലും പങ്കാളിത്തത്തിലും 35-ാമത് ദേശീയ ഗെയിംസ് മികച്ചതായിരിക്കുമെന്ന് മന്ത്രി കെ. ബാബു. ഗെയിംസ് ദീപശിഖാ പ്രയാണത്തിന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നല്കിയസ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, പൊതുമരാമത്ത ്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ദേശീയ ഗെയിംസ് ജില്ലാതല സംഘാടക സമിതി കോ-ഓര്‍ഡിനേറ്റര്‍ ഡിസിപി മുഹമ്മദ് റഫീഖ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്, കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനുവരി 23ന് കാസര്‍കോട്ടു നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌഗ് ഓഫ് ചെയ്ത ദീപശിഖാ പ്രയാണം റിപ്പബ്ലിക് ദിനത്തിലാണ് കൊച്ചിയിലെത്തിയത്. യുവജനകാര്യവകുപ്പ് ഡയറക്ടര്‍ നജിമുദ്ദീന്‍ നയിക്കുന്ന പ്രയാണത്തില്‍ കായികതാരങ്ങളായ കെ.എം. ബിനു, കുരികേശ് മാത്യു, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എസ്. ബാബു തുടങ്ങിയവരും അണിചേരുന്നു. ഇന്നലെ ഹര്‍ത്താലായിരുന്നതിനാല്‍ താത്കാലികമായി നിര്‍ത്തിവച്ച ദീപശിഖാ പ്രയാണം ഇന്നു രാവിലെ പുനരാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: