ഗൃഹോപകരണങ്ങളുടെ പുതിയ ശ്രേണിയുമായി ഉഷ

Wednesday 28 January 2015 5:48 pm IST

കൊച്ചി: പാചകം അനായസകരവും ആരോഗ്യകരവുമാക്കുന്നതിന് സഹായകമായ 15 പുതിയ ഗൃഹോപകരണങ്ങള്‍ ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. ബ്രൂ ക്രാഫ്റ്റ് കോഫി മേക്കര്‍, രണ്ട് തരം ഇലക്ട്രിക് കെറ്റിലുകള്‍, രണ്ട് തരം പോപ് - അപ് ടോസ്റ്റര്‍, 600 വാട്‌സ് മൈക്രോസ്മാര്‍ട് മിക്‌സര്‍ ഗ്രൈന്റര്‍, രണ്ട് തരം ജ്യൂസര്‍ മിക്‌സര്‍ ഗ്രൈന്റര്‍, ന്യൂട്രിചെഫ് (പവര്‍ ബ്ലന്റര്‍), മിനി ചോപ്പര്‍, മൂന്ന് തരം ഹാന്റ് ബ്ലന്റര്‍, സ്‌പൈസ് ഗ്രൈന്റര്‍, ഓണ്‍ ദ ഗോ ബ്ലന്റര്‍ എന്നിവയാണ് ഉഷ പുതുതായി വിപണിയിലിറക്കിയ അടുക്കള ഉപകരണങ്ങള്‍. 1395 രൂപ മുതല്‍ 6995 രൂപവരെയാണ് ഇവയുടെ വില. എല്ലാ ഉപകരണങ്ങള്‍ക്കും രണ്ട് വര്‍ഷത്തെ വാറണ്ടി കമ്പനി ലഭ്യമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.