ബാര്‍ കോഴ: കേന്ദ്ര ഏജന്‍സി അന്വേഷിക്കണം- എ.വി. താമരാക്ഷന്‍

Wednesday 28 January 2015 7:16 pm IST

കോഴിക്കോട്: ബാര്‍കോഴ വിവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആര്‍എസ്പി (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. താമരാക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാണി കുറ്റക്കാരനല്ലെന്ന് പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥന് ഈ കേസില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്താന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാണ് വേണ്ടത്. തനിക്കും തന്റെ കുടുംബത്തിനും എന്ത് നേടാന്‍ കഴിയുമെന്നാണ് ബജറ്റിന് മുന്നോടിയായി നടക്കുന്ന ചര്‍ച്ചയില്‍ മാണി ചിന്തിക്കുന്നത്. എംഎല്‍എ ആയി ആദ്യം സ്ഥാനം ഏറ്റെടുത്ത സമയത്തും ഇന്നും മാണിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുമുള്ള സ്വത്തുവിവരങ്ങള്‍ അന്വേഷിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. സിബിഐ എന്‍ഐഎ എന്നീ ഏജന്‍സികളിലെ മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ഏജന്‍സി രൂപീകരിച്ച് മുന്‍ മന്ത്രിമാര്‍, എംപി മാര്‍, എംഎല്‍എ മാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. മുണ്ടി, പി. ടി. ഉണ്ണി, മുരളി പീടികക്കണ്ടി, ശശിധരന്‍, പ്രേമചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.