ന്യൂദല്‍ഹി: ലണ്ടനിലേക്ക് പോകാനെത്തിയ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയുടെ യാത്ര ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് തടഞ്ഞതിനെക്കുറിച്ച് ദല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. ലണ്ടനിലേക്ക് പോവാനിയി വിമാനത്തില്‍ കയറാന്‍ ഒരുങ്ങവെയാണ് ഇമിഗ്രേഷന്‍ വിഭാഗം വിദേശയാത്രക്ക് ഇവര്‍ക്ക് വിലക്കുള്ള കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച് ഐബിക്കും ഇമിഗ്രേഷന്‍ വിഭാഗത്തിനും ജസ്റ്റീസ് രാജീവ് ശക്തര്‍ നോട്ടീസ് നല്കി. തന്റെ വിദേശയാത്ര തടഞ്ഞത് നിയമവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്ന് കയറ്റവുമാണെന്നും ആരോപിച്ച് പ്രിയ പിള്ള സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: