വിശ്വാസം

Wednesday 28 January 2015 8:00 pm IST

ഒരു ക്രിസ്ത്യന്‍പാതിരി ഭാരതത്തില്‍ ഒരാള്‍ക്കൂട്ടത്തോടു പ്രസംഗിച്ചത് എന്റെ കുട്ടിക്കാലത്തു കേട്ടതു ഞാനോര്‍ക്കുന്നു. അയാള്‍ അവരോടുപറഞ്ഞ മറ്റു മധുരസംഗതികളില്‍ ഒന്ന് ഇതായിരുന്നു. നിങ്ങളുടെ വിഗ്രഹത്തിന് എന്റെ വടികൊണ്ട് ഒരടി കൊടുത്താല്‍ അതിനെന്തു ചെയ്യാന്‍ കഴിയും? അയാളുടെ കേള്‍വിക്കാരിലൊരാള്‍ ചുടുക്കനെ മറുപടി പറഞ്ഞു. ഞാന്‍ നിങ്ങളുടെ ഈശ്വരനെ ശകാരിച്ചാല്‍ അയാള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. 'താന്‍ ചാകുമ്പോള്‍ തന്നെ ശിക്ഷിക്കും'. പാതിരി പറഞ്ഞു. 'എന്നാല്‍ താന്‍ ചാകുമ്പോള്‍ എന്റെ വിഗ്രഹം തന്നെ ശിക്ഷിക്കും,' ആ ഹിന്ദു തിരിച്ചടിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.