ആലപ്പുഴ: നാഷണല്‍ ഗെയിംസിനുള്ള ആദ്യകായികസംഘം ഇന്നലെ ആലപ്പുഴയില്‍ എത്തി. മണിപ്പൂരില്‍ നിന്നുള്ള റോവിങ് ടീമാണ് രാവിലെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. ചെന്നൈ-ആലപ്പുഴ എക്പ്രസിലെത്തിയ സംഘത്തിന് ജനപ്രതിനിധികളും രാഷ്ട്രീയപ്രമുഖരും ഉന്നതോദ്യോഗസ്ഥരും സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും ചേര്‍ന്ന് ഉജ്വലസ്വീകരണം നല്കി.
ടീം മാനേജര്‍ എ. റുപാബാന് സിങ്ങും 14 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളുമാണ് പ്രധാനമായും സംഘത്തിലുള്ളത്. കളിക്കാരെ കൂടാതെ ഭാരവാഹികളും ഒപ്പമുണ്ട്. റോവിങ് മത്സരങ്ങള്‍ക്കായുള്ള വലിയ തുഴകളുമായാണ് സംഘം എത്തിയത്.
ഇന്ന് വൈകിട്ട് 5.15ന് ഒഡിഷയില്‍ നിന്ന് 18 പേരടങ്ങുന്ന റോവിങ് ടീമും രാത്രി ഒമ്പതിന് 19 പേരടങ്ങുന്ന സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡ് സര്‍വീസസ് ടീമും എത്തും. 10.20ന് ഛത്തീസ്ഗഡില്‍ നിന്നുള്ള കായികതാരങ്ങളും മദ്ധ്യപ്രദേശില്‍ നിന്ന് 24 പേരും എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: