കുടുംബശ്രീ: തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു

Wednesday 28 January 2015 9:41 pm IST

തിരുവനന്തപുരം: കുടുംബശ്രീ സംഘടനാ സംവിധാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അയല്‍ക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കോ മറ്റു സഹകരണ സ്ഥാപനങ്ങളിലേക്കോതെരഞ്ഞെടുക്കപ്പെട്ടവര്‍ക്കോ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കോ സ്ഥാനാര്‍ത്ഥികളാകാന്‍ അര്‍ഹതയില്ലാത്തതും മത്സരിക്കുന്നതിന് യോഗ്യതയുണ്ടായിരിക്കുന്നതുമല്ലെന്നും ഭേദഗതി വരുത്തി ഉത്തരവായി. കുടുംബശ്രീയുടെ പുതുക്കിയ സിഡിഎസ് ബൈലോയിലും ഭേദഗതി വരുത്തി. ഇതനുസരിച്ച് സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍, അംഗന്‍വാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ മറ്റു സ്ഥിരം ജോലിയുളളവര്‍ (സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍) തുടങ്ങിയവര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ആകുന്നതിന് അര്‍ഹതയില്ല. സാമ്പത്തിക ക്രമക്കേട് കാണിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കണം. പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍, പ്രത്യേക എഡിഎസ് എന്നിവയ്ക്ക് വോട്ടവകാശവും ഉണ്ടാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.