കണ്ണേറ്റ ക്ഷേത്രം റോഡ് തകര്‍ന്നു അധികൃതര്‍ നിസംഗതയില്‍

Wednesday 28 January 2015 9:53 pm IST

ചാത്തന്നൂര്‍: കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള ഏക റോഡ് പൊട്ടിപ്പൊളിഞ്ഞു തകര്‍ന്ന് കിടക്കുന്നു. കാരംകോട് മുതല്‍ കണ്ണേറ്റ വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്ന് കിടക്കുന്നത്. കാല്‍നട യാത്ര പോലും ദുരിതപൂര്‍ണ്ണമായ രീതിയിലാണ് തകര്‍ന്ന് കിടക്കുന്നത്. ഉത്സവകാലമാണ് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് വരുന്നു. നൂറുകണക്കിന് ഭക്തര്‍ ഉരുള്‍നേര്‍ച്ച നടത്തുന്നത് ഇ റോഡില്‍ കൂടിയാണ്. ചിറക്കര പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എങ്കിലും റോഡിന് ഫണ്ട് അനുവദിച്ചിരിക്കുന്നത് ജില്ലാ പഞ്ചായത്താണ്. കണ്ണേറ്റ വാര്‍ഡിലെ താമസക്കാരി കൂടിയായ സിപിഐ ക്കാരിയായ ജില്ലാ പഞ്ചായത്ത് മെമ്പറുടെ പ്രഖ്യപനം മാത്രമേയുള്ളൂ. റോഡ് തകര്‍ന്നിട്ട് രണ്ടുവര്‍ഷമായിട്ടും യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. കഴിഞ്ഞ ഉത്സവസമയത്തും മെമ്പര്‍ വക പ്രഖ്യാപനം വരും. ഉത്സവം കഴിഞ്ഞാല്‍ ഉടന്‍ എന്നൊക്കെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താറില്ല. ഉത്സവസമയത്ത് കുഴിയടയ്ക്കല്‍ പ്രക്രിയ എങ്കിലും പഞ്ചായത്തിന് നടത്താമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടുത്തെ ജനപ്രതിനിധികള്‍ എല്ലാം തന്നെ ഇടതുപക്ഷക്കാരാണ്. ഇവരെല്ലാം തന്നെ ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റുവട്ടത്ത് താമസക്കാരും. എന്നിട്ടും ക്ഷേത്രത്തെ അവഗണിക്കുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള കണ്ണേറ്റയിലേക്കും ക്ഷേത്രത്തിലേക്കുമുള്ള റോഡിന്റെ നിര്‍മ്മാണം വൈകിപ്പിക്കുക വഴി ക്ഷേത്രത്തെയും നാടിനെയും അവഗണിക്കുന്ന സമീപനമാണ് ഇവര്‍ പുലര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നിര്‍മ്മണം ഉടന്‍ തുടങ്ങിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭസമരങ്ങള്‍ ആരംഭിക്കുമെന്നു മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറി ശ്യാമള ശശിധരന്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.