ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ മദ്യപരുടെ തള്ളിക്കയറ്റം

Wednesday 28 January 2015 9:55 pm IST

ചാത്തന്നൂര്‍: ബിയറും വൈനും കൂട്ടികലര്‍ത്തി ഒരു പരീക്ഷണം. ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ തിരക്കേറി ലഹരി ഏതിനാണെന്നറിയാന്‍ ബിയറും വൈനും ചേര്‍ത്ത് പരീക്ഷണാടിസ്ഥാനത്തില്‍ അകത്താക്കുന്നു. അടഞ്ഞു കിടന്ന ബാര്‍ ഹോട്ടലുകള്‍ ബിയര്‍വൈന്‍ പാര്‍ലറുകളായി തുറന്നതോടെ വന്‍ തിരക്കുമാണ്. ചൂടുള്ള കാലാവസ്ഥയായതിനാല്‍ ബിയര്‍ കഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ബാറുകളില്‍ മദ്യം കിട്ടാത്തതിനാല്‍ ബിയറും വൈനും കലര്‍ത്തി കുടിക്കുന്നവരുമുണ്ട്. ലഹരി ഏതിനാണെന്നറിയാന്‍ പല തരത്തിലുള്ള കൂട്ട് പരീക്ഷിച്ചവരും കുറവല്ല. ബിയര്‍ കുടിച്ചാല്‍ പോലീസ് പിടിക്കുമോ എന്നതാണ് ഇപ്പോള്‍ പലരുടേയും സംശയം. എന്നാല്‍ പരിശോധനയില്‍ മദ്യത്തിന്റെ അളവ് നിശ്ചിത പരിധിയിലും കൂടുതലാണെങ്കില്‍ കേസെടുക്കേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്. അതായത് ആല്‍ക്കോമീറ്റര്‍ വച്ചുളള പരിശോധനയില്‍ 100 മില്ലീലിറ്റര്‍ രക്തത്തില്‍ 30 മില്ലിഗ്രാം മദ്യമുണ്ടെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതില്‍ കുറവാണെങ്കില്‍ കേസില്ല. ബിയര്‍ കഴിച്ചാല്‍ ആല്‍ക്കോ മീറ്ററില്‍ റീഡിംഗ് എത്രയാണ് കാണിക്കുന്നതെന്ന് ഇനി കണ്ടറിയണം. എത്ര ബിയര്‍ കഴിച്ചാലാണ് ആല്‍ക്കോ മീറ്ററില്‍ 30 മില്ലിഗ്രാം മദ്യമുണ്ടെന്ന റീഡിംഗ് കാണിക്കുന്നതെന്നും ഇപ്പോള്‍ വ്യക്തമല്ല. ബാറുകള്‍ സജീവമായതോടെ ഇനി പോലീസ് പരിശോധനയും സജീവമാകാനാണ് സാധ്യത. ചാത്തന്നൂര്‍, പാരിപ്പള്ളി, കൊട്ടിയം, പരവൂര്‍ എന്നിവിടങ്ങളിലാണ് പഴയ ബാറുകള്‍ ബിയര്‍-വൈന്‍ പാര്‍ലകളുടെ രൂപത്തില്‍ എത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.