പാതാംമ്പുഴ: എസ്.എന്‍.ഡി.പി. യോഗം ശാഖാ നമ്പര്‍ 5951 ന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമര്‍പ്പണവും ഓഫീസ് മന്ദിരം ഉദ്ഘാടനവും സമര്‍പ്പണ സമ്മേളനവും വെളളിയാഴ്ച നടക്കും.
വെള്ളിയാഴ്ച ഉച്ചക്ക് 12നും 12.30നും മദ്ധ്യേ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ, 1ന് പ്രസാദമൂട്ട്, 2ന് ഗാനമേള, 3ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം തുടര്‍ന്ന് വി.എസ്. രാമകൃഷ്ണന് ഭദ്രദീപം തെളിക്കല്‍, ക്ഷേത്രസമര്‍പ്പണവും സമ്മേളനം ഉദ്ഘാടനവും ക്ഷേത്ര ശില്പിയെ ആദരിക്കലും വെള്ളാപ്പള്ളി നടേശന് നിര്‍വ്വഹിക്കും.
തിടപ്പള്ളി സമര്‍പ്പണം മീനച്ചില്‍ യൂണിയന് സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്കുമാര്‍, ഓഫീസ് ഉദ്ഘാടനം ആന്റോ ആന്റണി എം.പി., നടപ്പന്തല്‍ സമര്‍പ്പണം യൂണിറ്റ് വൈസ് പ്രസിഡന്റ് ഷാജി തലനാട്, വിദ്യാഭ്യാസ അവാര്ഡ്്ദാനം ഇന്‍കംടാക്സ് അസി.കമ്മീഷണര്‍ ജ്യോതിസ് മോഹനന് എന്നിവര്‍ നിര്‍വ്വഹിക്കും. അനുഗ്രഹ പ്രഭാഷണം അദ്വൈതവിദ്യാസ്രമം, കുറിച്ചി സ്വാമിജി ധര്‍മ്മ ചൈതന്യയും മുഖ്യ പ്രഭാഷണം ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജും ശാഖാ സെക്രട്ടറി മനോജ് പുന്നോലില്‍ സ്വാഗതവും ശാഖാ പ്രസിഡന്റ്് രാജപ്പന് ചെമ്പന്‍കുളം കൃതഞ്ജതയും അര്‍പ്പിക്കും എന്ന് ശാഖാ സെക്രട്ടറി മനോജ് പൂന്നോലില്‍, ശാഖാ പ്രസിഡന്റ് രാജപ്പന് ചെമ്പന്‍കുളം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: