കൊച്ചി: മുന്നോക്ക സമുദായ സംരക്ഷണ മുന്നണിയുടെ പ്രതിനിധിസഭാ സമ്മേളനം 31 ന് വെണ്ണല എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ നടക്കും. 250ല്‍പ്പരം വിവിധ മുന്നോക്ക സമുദായ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം മുന്നോക്ക സമുദായം അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. തദ്ദേശ സ്വയംഭരണ-അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മുന്നണി എടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് രൂപം കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മുന്നോക്ക സമുദായങ്ങളില്‍പ്പെട്ട പിന്നോക്കക്കാര്‍ക്ക് അനുവദനീയമായ സംവരണം ഉറപ്പാക്കുകയും ചില വിഭാഗങ്ങള്‍ക്ക് അനര്‍ഹമായ സംവരണം അനുവദിക്കാതിരിക്കുകയും ചെയ്യുക. മുന്നോക്ക വികസന കോര്‍പ്പറേഷനില്‍ ഹൈന്ദവ മുന്നോക്ക സമുദായപ്രതിനിധികളെ ഉള്‍പ്പെടുത്തുക. തൊഴില്‍ മേഖലയില്‍ ജോലിയും സ്ഥാനക്കയറ്റവും ലഭിക്കുന്നതിന് ഇപ്പോള്‍ മറ്റു സമുദായങ്ങള്‍ക്കും നല്‍കിവരുന്ന പ്രത്യേക പരിഗണന മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്‍കുക.
ക്ഷേത്രജീവനക്കാരുടെ നിയമനങ്ങള്‍ക്ക് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഉടന്‍ പ്രാബല്യത്തില്‍ വരുത്തുക. ഇപ്പോള്‍ നിലവിലുള്ള ജാതി സംവരണത്തിനുപകരം സാമ്പത്തിക സംവരണം അനുവദിക്കുവാന്‍ ആവശ്യമായ ഭരണഘടന ഭേദഗതി വരുത്തുവാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക. കാലടിയില്‍ സ്ഥിതിചെയ്യുന്ന കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളത്തിന് ശ്രീശങ്കരാചാര്യ അന്തര്‍ദ്ദേശീയ വിമാനത്താവളം എന്ന് പേരിടുക ശങ്കരജയന്തി പൊതുഅവധി അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: