വാഷിങ്ടെണ്‍: യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ തലയറുക്കുമെന്ന് ഐഎസ് ഭീകരര്‍. ഐഎസ് പുറത്തുവിട്ട പുതിയ വിഡിയോയിലാണ് ഭീഷണി സന്ദേശം. അമേരിക്കയെ ഉടന്‍ തന്നെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഐഎസിന്റെ പേരില്‍ ഇറങ്ങിയിരിക്കുന്ന വീഡിയോ യുഎസില്‍ വളരെ വേഗം പ്രചരിക്കുകയാണ്. ബോംബാഡ്മെന്റ് ഓഫ് മുസ്ലീംസ് ഇന്‍ സിറ്റി ഓഫ് മൊസൂള്‍ എന്ന തലകെട്ടാണ് വീഡിയോയ്ക്ക് നല്‍കുന്നത്.
ഇസ്ലാമിനെ എതിര്‍ക്കുന്ന എല്ലാവരുടെയും വിധി ഇതാണ്. ഞങ്ങള്‍ യുഎസില്‍ എത്തുമെന്ന് ഒബാമ മനസ്സിലാക്കൂ. വൈറ്റ്ഹൗസില്‍ വച്ചുതന്നെ നിങ്ങളുടെ തലയറുക്കും. അങ്ങനെ യുഎസിനെ ഒരു ഇസ്ലാം രാജ്യമാക്കി മാറ്റും. ഫ്രാന്‍സിനും ബെല്‍ജിയത്തിനും ഉള്ള സന്ദേശവും ഇതാണ്. കാര്‍ ബോംബുകളുമായും സ്ഫോടന വസ്തുക്കളുമായും ഞങ്ങള്‍ നിങ്ങളുടെയും അടുത്തെത്തും. നിങ്ങളുടെ തലകളും ഞങ്ങള്‍ അറുക്കും
. ഇതാണ് വിഡിയോ സന്ദേശത്തില്‍ പറയുന്നത്.
യുറോപ്പില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തങ്ങള്‍ സംഘടിപ്പിക്കുമെന്നും യുഎസ് പൗരന്മാരെയും കുര്‍ദുകളേയും കൂടതലായി കൊലപ്പെടുത്തകയാണ് ലക്ഷ്യമെന്നും വീഡിയോയില്‍ പറയുന്നു.
ഐഎസ് ഭീകരരുടെ ഭീഷണിയെക്കുറിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസിലും ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: