ദിലീപും മഞ്ജുവാര്യര്‍ വിവാഹമോചന കേസ്: വിധി ശനിയാഴ്ച

Thursday 29 January 2015 11:55 am IST

കൊച്ചി:  ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹ മോചനക്കേസില്‍ ശനിയാഴ്ച വിധിപറയും . കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്‍കിയ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്ന് ഇരുവരും കുടുംബ കോടതികോടതിയില്‍ ഹാജരായി ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 24 നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. ഒരു വര്‍ഷമായി താനും ഭാര്യയും പിരിഞ്ഞുജീവിക്കുകയാണ്. ഇനി ഒരുമിച്ച് മുന്നോട്ടുപോകാനാവില്ല. വിവാഹമോചനം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ പ്രശസ്തരായതിനാല്‍ രഹസ്യ വിചാരണ അനുവദിക്കണമെന്നും മാധ്യമങ്ങളെ വിലക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാന്‍ മഞ്ജു നേരത്തേ സമ്മതിച്ചിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.