ന്യൂദല്‍ഹി: പ്രമുഖ ഗായകനും നടനും നാടക സംവിധായകനുംഗാനരചയിതാവുമായ ശേഖര്‍ സെന്നിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.
പദ്മശ്രീ പുരസ്ക്കാരം നേടിയ അദ്ദേഹത്തിന്റെ മോണോ ആക്ട് സംഗീത നാടകങ്ങളായ തുളസി, കബീര്‍, വിവേകാനന്ദ, സാഹബ്,സൂര്‍ദാസ് എന്നിവ വളേെയറെ ശ്രദ്ധ പിടിച്ചുപറ്റിയ കലാരൂപങ്ങളായിരുന്നു. ഗാനരചയിതാവായ അദ്ദേഹം അനവധി ഭജനുകളും രചിച്ചിട്ടുണ്ട്.
നാടകകൃത്ത്, നടന്, ഗായകന്, സംവിധായകന് തുടങ്ങി പല മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച സെന്‍ ഭാരതത്തിന് അകത്തും പുറത്തും അനവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2001ലെ സഫ്ദാര്‍ ഹഷ്മി പുരസ്ക്കാരം അടക്കം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: