തലശ്ശേരി: സര്‍വീസസിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എന്ന നിലയിലാണ് കേരളം. 143 റണ്‍സെടുത്ത സഞ്ജുവും 42 റണ്‍സെടുത്ത രോഹന് പ്രേമും ആണ് ക്രീസില്‍. രോഹന്-സഞ്ജു കൂട്ടുകെട്ടില്‍ പിറന്ന 115 റണ്‍സാണ് സ്കോര്‍ 273 ലെത്തിച്ചത്.
രാവിലെ ടോസ് നേടിയ സര്‍വീസസ് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 19 റണ്‍സെടുക്കുന്നതിനിടെ നിഖിലേഷ് പുറത്തായി. 42 റണ്‍സിലത്തെിയ കേരളം ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അടുത്ത വിക്കറ്റും നഷ്ടമായി. 24 റണ്‍സെടുത്താണ് അഭിഷേക് ഹെഗ്ഡെ പുറത്തായത്. അമിത വര്‍മ (33), ക്യാപ്റ്റന്‍ സച്ചിന് ബേബി (ഒന്ന്) എന്നിവരും കാര്യമായ സംഭാവന നല്‍കാതെ പുറത്തായി.
സര്‍വീസസിന് വേണ്ടി സൂരജ് യാദവ് 55 റണ്‍സ് വഴങ്ങി രണ്ടും ദീപക് പുനിയ, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്: അഭിഷേക് ഹെഗ്ഡെ എല്‍.ബി.ഡബഌു ദീപക് പുനിയ 24, നിഖിലേഷ് സുരേന്ദ്രന് സി ദീപക് പുനിയ ബി സൗരഭ് കുമാര്‍ 19, അമിത് വര്‍മ സി എച്ച്.ആര്. സേഥി ബി സൂരജ് യാദവ് 33, സച്ചിന് ബേബി സി നകുല്‍ വര്‍മ ബി സൂരജ് യാദവ് 1, സഞ്ജു സാംസണ് നോട്ട് ഔട്ട് 143, രോഹന് പ്രേം നോട്ട് ഔട്ട് 42.
വിക്കറ്റ് വീഴ്ച: 1/42, 2/48, 3/140, 4/158.
പ്രതികരിക്കാൻ ഇവിടെ എഴുതുക: