പ്രത്യാശ പദയാത്ര നാളെ ആറന്മുളയില്‍

Friday 30 January 2015 12:27 am IST

പത്തനംതിട്ട: ശ്രീഎമ്മിന്റെ നേതൃത്വത്തില്‍ മാനവ ഏകതാമിഷന്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് നാളെ  രാവിലെ 11ന് ആറന്മുളയില്‍ പൗരസ്വീകരണം നല്‍കും. രാജ്യത്തിന്റെ ഭദ്രതയ്ക്ക് ഐക്യവും സമാധാനവും എന്ന മുദ്രാവാക്യം ഉയര്‍ത്തി കാല്‍നടയായി 11 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്രയെ ചെങ്ങന്നൂര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നും ആറന്മുളയിലേക്കു സ്വീകരിച്ചാനയിക്കും. പദയാത്ര കടന്നു വരുന്ന ആറാട്ടുപ്പുഴ, മാലക്കര, ഇടയാറന്മുള എന്നിവിടങ്ങളില്‍ പ്രത്യേക സ്വീകരണങ്ങള്‍ നല്‍കും. റന്മുള സത്രം ജംഗ്ഷനില്‍ നിന്നും പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തിലേക്ക് ശ്രീഎം നെയും സംഘാംഗങ്ങളെയും സ്വീകരിച്ച് ആനയിക്കും. കവയത്രി സുഗതകുമാരിയുടെ തറവാട്ടിലെത്തുന്ന ശ്രീഎം നിലവിളക്ക് തെളിയിച്ച് വൃക്ഷത്തൈ നടും. 00000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000കന്യാകുമാരിയില്‍ നിന്ന് യാത്ര തിരിച്ചതിനു ശേഷം ആദ്യമായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ക്രിയായോഗ ദീക്ഷ ശ്രീഎം നല്‍കുന്നത് ആറന്മുളയില്‍ വച്ചാണ്. ആറന്മുള പ്രാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വൈകിട്ട് 5 ന് നടക്കുന്ന സത്‌സംഗത്തിന് ശ്രീഎം നേതൃത്വം നല്‍കും.  ഒന്നിന്  രാവിലെ 10 ന് പദയാത്ര ചെറുകോല്‍പ്പുഴ വിദ്യാധിരാജ നഗറിലെത്തും. ഉച്ചക്ക് ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.