എം.ആര്‍ സുകുമാരന് യാത്രയയപ്പ് നല്‍കി

Friday 30 January 2015 4:14 pm IST

കൊച്ചി: 40 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ജന്മഭൂമിയില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ ക്ലര്‍ക്ക് എം.ആര്‍ സുകുമാരന് ജീവനക്കാരും മാനേജുമെന്റും യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍ ഉപഹാരം നല്‍കി. ന്യൂസ് കോ‌-ഓര്‍ഡിനേറ്റര്‍ അനില്‍.ജി, ന്യൂസ് എഡിറ്റര്‍ പി.കെ മുരളി, പാലേലി മോഹന്‍, ഡെവലപ്‌മെന്റ് മാനേജര്‍ ആര്‍.രാധാകൃഷ്ണന്‍, യൂണിറ്റ് മാനേജര്‍ രവി, വി.പി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സുകുമാരന്റെ നാല് പതിറ്റാണ്ട് നീണ്ടു നിന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചു. യൂണിറ്റ് അസിസ്റ്റന്റ് മാനേജര്‍ എ.കെ അനീഷ് കുമാര്‍ സ്വാഗതവും ആര്‍.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.