പാക്കിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം: 20 മരണം

Friday 30 January 2015 5:10 pm IST

ഇസ്ലാമാബാദ്: പക്കിസ്ഥാനില്‍ സിന്ധ് പ്രവിശ്യയിലെ ഷിയ മുസ്‌ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. ഷികാര്‍പൂരിലെ ലഖിദര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്‌ഫോടനം. ചാവേറുകളാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സിന്ധ് പ്രവിശ്യയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഉര്‍ജ്ജിതമായി തുടരുകയാണ്. സ്‌ഫോടനം നടന്ന സ്ഥലം പോലീസിന്റെ നിയന്ത്രണത്തിലാണ്. സുന്നി വിഭാഗക്കാരും ഷിയാ വിഭാഗക്കാരും തമ്മില്‍ സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് ഷികാര്‍പൂര്‍. താരതമ്യേന ന്യൂനപക്ഷമായ ഷിയാ വിഭാഗങ്ങള്‍ക്കു നേരെ സുന്നി തീവ്രവാദികള്‍ നിരന്തരം ആക്രമണങ്ങള്‍ നടത്താറുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.