തിളക്കം നഷ്ടപ്പെടുത്തി വിജേന്ദറിന്റെ പിന്മാറ്റം

Friday 30 January 2015 10:29 pm IST

തിരുവനന്തപുരം: സൂപ്പര്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് ദേശീയ ഗെയിംസില്‍ നിന്ന് പിന്മാറി. മൂക്കിനേറ്റ പരിക്ക് ഭേദമാകാത്തതാണ് വിജേന്ദറിന് വിനയായത്. ഇതോടെ ഗെയിംസിന്റെ താരത്തിളക്കം വീണ്ടും ഇടഞ്ഞു. ബാഡ്മിന്റണ്‍ സ്റ്റാര്‍ സൈന നെവാള്‍, ഗുസ്തിയിലെ മുന്‍നിരക്കാരായ സുശില്‍ കുമാര്‍, യോഗേശ്വര്‍ ദത്ത് എന്നിവരെല്ലാം ഗെയിംസിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബറിലെ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ച മൂക്കിലെ പരിക്ക് പൂര്‍ണമായും മാറിയിട്ടില്ല. പരിശീലനത്തിനിടെ കഴിഞ്ഞദിവസം മുറിവ് അല്‍പ്പം വഷളായി, വിജേന്ദര്‍ പറഞ്ഞു. പരിക്ക് അത്ര സങ്കീര്‍ണമല്ല. എങ്കിലും ഇപ്പോള്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ കൂടുതല്‍ പ്രശ്‌നമാവും. അതിനാലാണ് പിന്മാറാന്‍ തീരുമാനിച്ചത്. റിങ്ങിലേക്ക് മടങ്ങാന്‍ അല്‍പ്പംകൂടി കാത്തിരിക്കണം. ദേശീയ ഗെയിംസിന്റെ ഭാഗമാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നതായും വിജേന്ദര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.