കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയി പി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. പതിനൊന്ന് പുതുമുഖങ്ങളടക്കം 47 അംഗ കമ്മിറ്റി ആണ് നിലവില്‍ വന്നു. കണ്ണൂര്‍ സമ്മേളനത്തോടെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി.
യുവാക്കള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്കി കൊണ്ടാണ് പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നത്. 45 എന്ന അംഗസംഖ്യ 47 ആക്കി ഉയര്‍ത്തിയപ്പോള്‍ പതിനൊന്ന് പേര് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തി. അനാരോഗ്യം കാരണം പുഞ്ചയില്‍ നാണു, പിവി കൃഷ്ണന്, എം. ജയലക്ഷ്മി എന്നിവരടക്കം ഏഴ് പേരെയും, സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലുമുള്ള ടിവി രാജേഷ്, ജയിംസ് മാത്യു എന്നിവരടക്കം ഒമ്പത് പേരെ ഒഴിവാക്കി. കാരായി രാജനെ കമ്മിറ്റിയില്‍ നിലനിര്‍ത്തി.
പിണറായിയും, വി എസും സമ്മേളനത്തില്‍ മുഴുവന്‍ പങ്കെടുക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചതെങ്കിലും വി എസ് പ്രതിനിധി സമ്മേളനത്തില്‍ എത്തിയില്ല, സമാപന സമ്മേളനത്തില്‍ എത്തിക്കാന്‍ ശ്രമം നടന്നെങ്കിലും വി എസ് അതിനും തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: