ജംനഗര്‍: ഗുജറാത്തിലെ ജംനഗറില്‍ ഇന്ത്യന്‍ വായുസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനത്തിന്റെ പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. പരിശീന പറക്കലിനിടെയായിരുന്നു അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
വിമാനത്തിന് തീപിടിച്ച ഉടന്‍ തന്നെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.
ഈ ആഴ്ചയില്‍ അപകടത്തില്‍പെടുന്ന രണ്ടാമത്തെ മിഗ് 21 വിമാനമാണിത്. രാജസ്ഥാനിലെ ബാര്‍മറില്‍ കഴിഞ്ഞ ചൊവ്വാഴ്ച മിഗ് വിമാനം അപകടത്തില്‍പ്പെട്ടിരുന്നു.സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: