നാലുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Saturday 31 January 2015 6:57 pm IST

തുറവൂര്‍: പറയകാട് നാലുകുളങ്ങര ശ്രീമഹാദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഫെബ്രുവരി ആറിന് പൂരം ആറാേട്ടാടെ സമാപിക്കും. തന്ത്രി കുമരകം ജിതിന്‍ ഗോപാലിന്റെയും മേല്‍ശാന്തി വാരണം ടി.ആര്‍. സിജിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റു നടന്നു. മൂന്നിന് വൈകീട്ട് അഞ്ചിന് ശ്രീബലി, തുടര്‍ന്ന് തിരിപിടിത്തം, 7.30ന് ചാക്യാര്‍കൂത്ത്. നാലിന് വൈകിട്ട് ഏഴിന് തിരിപിടുത്തം, 7.30ന് സംഗീതസദസ്, രാത്രി 9.30ന് നൃത്തസന്ധ്യ. അഞ്ചിന് വൈകിട്ട് നാലിന് കാഴ്ച ശ്രീബലി, തിരിപിടുത്തം, 11ന് പള്ളിവേട്ട പുറപ്പാട്, ഗാനമേള. ആറിന് രാവിലെ 7.30ന് കാഴ്ച ശ്രീബലി, 10.30നും പൂരയിടി, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി പത്തിന് ദീപാരാധന, 12ന് മെഗാഷോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.