വെല്ലിങ്ടണ്‍: പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ന്യൂസിലാന്റിന് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ്ചെയ്ത പാക്കിസ്ഥാന് 45.3 ഓവറില്‍ 210ല്‍ ചുരുണ്ടുകൂടി. ന്യൂസിലാന്റ് 39.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം കളഞ്ഞ് 213 റണ്‍സെടുത്ത് ലക്ഷ്യം താണ്ടി. പാക് ബാറ്റിംഗ് ലൈനപ്പില്‍ ക്യാപ്ടന് മിസ്ബ ഉള് ഹക്ക് (58), ഷാഹിദ് അഫ്രീദി (67) എന്നിവര്‍ അര്‍ധശതകം നേടി.
29 പന്തില്‍ ഒമ്പതു ഫോറുകളും മൂന്നു സിക്സും പറത്തിയ അഫ്രീദിയാണ് പാക് സ്കോറിങ്ങിന് പ്രതീക്ഷിക്കാത്ത കുതിപ്പ് നല്‍കിയത്. ഗ്രാന്റ് എലിയോട്ട് (മൂന്നു വിക്കറ്റ്) കിവി ബൗളര്‍മാരില്‍ മികച്ചുനിന്നു. കെയ്ല്‍ മില്‍സിനും ട്രന്റ് ബൗള്‍ട്ടിനും രണ്ടിരകളെ വീതം കിട്ടി.
ന്യൂസിലാന്റിന്റെ പിന്തുടരല് അനായാസമായിരുന്നു. മാര്ട്ടിന് ഗുപ്റ്റില്‍ (39), ബ്രണ്ടന്‍ മക്കല്ലം (17), ടോം ലതാം (23) എന്നിവര്‍ പാളിപ്പോയി. എങ്കിലും റോസ് ടെയ്ലറും (59 നോട്ടൗട്ട്) എലിയോട്ടും (64 നോട്ടൗട്ട്) ചേര്‍ന്ന് ആതിഥേയരെ വിജയതീരമണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: