കപ്പല്‍ശാലയെ രക്ഷിക്കണം: ബിഎംഎസ്

Saturday 31 January 2015 7:19 pm IST

കൊച്ചി: കൊച്ചി കപ്പല്‍ശാല ഓര്‍ഡര്‍ ഇല്ലായ്മമൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഷിപ്പ്‌യാര്‍ഡ് എംപ്ലോയീസ് സംഘ് (ബിഎംഎസ്) വാര്‍ഷിക പൊതുയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാവശ്യമായ കപ്പലുകളുടെ ഓര്‍ഡറുകള്‍ വിദേശകപ്പല്‍ശാലകള്‍ക്ക് നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാജ്യത്തെ പൊതുമേഖലാ കപ്പല്‍ശാലകള്‍ക്ക് ഇവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു. എസ്ഇഎസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കപ്പല്‍ശാലാ തൊഴിലാളികള്‍ക്കാവശ്യമായ പെന്‍ഷന്‍പദ്ധതി ഇനിയും വൈകാതെ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കണമെന്ന് അദ്ദേഹം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. കപ്പല്‍ശാല ഉള്‍പ്പെടെയുള്ള രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യോഗത്തില്‍ ഐകകണ്‌ഠേന പാസാക്കി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍, ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, ഷിപ്പ്‌യാര്‍ഡ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ആര്‍. രഘുരാജ്, വര്‍ക്കിംഗ് പ്രസിഡന്റ് എന്‍. വിജയകുമാര്‍, ബിഎംഎസ് മേഖലാ സെക്രട്ടറി സജിത് ബോള്‍ഗാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികളായി പ്രസിഡന്റ്: വി. രാധാകൃഷ്ണന്‍, വര്‍ക്കിംഗ് പ്രസിഡന്റ്: എന്‍. വിജയകുമാര്‍, വൈസ് പ്രസിഡന്റ്: കെ.ആര്‍. സുരേഷ്, കെ.എന്‍. ശശികുമാര്‍, ജനറല്‍ സെക്രട്ടറി: ആര്‍. രഘുരാജ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി: കെ. ശശി, ജോ. സെക്രട്ടറി: ടി.എസ്. രാജീവ്, ഷിബു എസ്.ഒ, ട്രഷറര്‍: അഭിലാഷ്. എ എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.