കുടിശ്ശിക 2,500 കോടി: കരാറുകാരുടെ പിക്കറ്റിങ് സമരം നാളെ മുതല്‍

Saturday 31 January 2015 7:30 pm IST

കോട്ടയം: 2014 ജനുവരി ഒന്നുമുതലുള്ള 2,500 കോടി രൂപയുടെ കുടിശ്ശിക ഉടനെ നല്‍കണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ 2 മുതല്‍ സംസ്ഥാന വ്യാപകമായി പൊതുമരാമത്ത്- ജലവിഭവ ആഫീസുകള്‍ പിക്കറ്റു ചെയ്യുമെന്ന് കേരളാ ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം 2ന് കോട്ടയം പൊതുമരാമത്ത് ഡിവിഷന്‍ ആഫീസില്‍ ആരംഭിക്കും. രാവിലെ 9ന് ഗാന്ധിസ്‌ക്വയറില്‍ നിന്നും കരാറുകാര്‍ പ്രതിഷേധ ജാഥയായി ഡിവിഷന്‍ ആഫീസില്‍ എത്തിയാണ് പിക്കറ്റിങ് നടത്തുക. ഇ- ടെണ്ടര്‍ പൂര്‍ണമാക്കി ഇ എഗ്രിമെന്റ്, ഇ- ഫയല്‍ നീക്കം, ഇ- ബില്ലിങ്, ഇ- പേമെന്റ് എന്നിവ കൂടി നടപ്പാക്കുക, സര്‍ക്കിള്‍, സബ് ഡിവിഷന്‍ ജീവനക്കാരെ പുനര്‍വിന്യസിച്ച് സെക്ഷന്‍ ഡിവിഷന്‍ ചീഫ് എഞ്ചിനീയര്‍ ആഫീസുകള്‍ ശാക്തീകരിക്കുക, ക്വാളിറ്റി മാനദണ്ഡങ്ങള്‍ അംഗീകരിക്കുകയും ടെസ്റ്റുകള്‍ക്ക് ഫലപ്രദമായ സൗകര്യമേര്‍പ്പെടുത്തുകയും ചെയ്യുന്നതുവരെ കരാറുകാരെ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പികക്കുക, പൊതുമരാമത്ത് മാനുവല്‍ ഉടന്‍ അംഗീകരിക്കുക, നിര്‍മ്മാണ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുകയും വിലകള്‍ നിയന്ത്രിക്കുകയും ചെയ്യുക തുടങ്ങിയവയാണ് കരാറുകാര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി. ചാക്കോ, ഷാജി ഇലവത്തില്‍, ജിനു മാത്യു, മനോജ് പാലാത്ര എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.