ആഘോഷം

Saturday 31 January 2015 7:37 pm IST

തങ്ങളുടെ ബന്ധം ഏതുതരത്തിലായിക്കോട്ടെ, വിവാഹവാര്‍ഷികംപോലെയുള്ള ഒരു ദിവസമാകുമ്പോള്‍ ആഘോഷിച്ചല്ലേ മതിയാകൂ. ഇക്കഴിഞ്ഞ വര്‍ഷങ്ങളൊക്കെ എങ്ങനെകഴിഞ്ഞു എന്നത് ഒരു കാര്യമേ അല്ല; ആ ദിവസം ആഘോഷിച്ചേ മതിയാവൂ. അങ്ങനെയല്ലേ? ആ മനുഷ്യന്റെ മനസ്സുകള്‍ നിറഞ്ഞിരുന്നു. അപ്പോള്‍ ഭാര്യ പറഞ്ഞു; ''എനിക്ക് വിശ്വസിക്കാനാവുന്നില്ല! നമ്മുടെ വിവാഹദിനത്തില്‍ നിങ്ങള്‍ വളരെ വികാരതരളിതനായിരുന്നുവല്ലോ!'' അയാള്‍ പറഞ്ഞു, ''അതുകൊണ്ടല്ല എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്. '' അവളുടെ അച്ഛന്‍ ഒരു ന്യായാധിപനായിരുന്നു. ''ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് നിന്റെ അച്ഛന്‍ എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടു പറഞ്ഞു, നിന്നേയുംകൊണ്ട് ചുറ്റിക്കറങ്ങിയശേഷം വിവാഹം കഴിക്കാതിരുന്നാല്‍ ഏതെങ്കിലും കള്ളക്കേസില്‍ കുടുക്കി എന്നെ ഇരുപത്തിയഞ്ചുകൊല്ലം ഇരുമ്പഴിക്കുള്ളില്‍ ഇടുമെന്ന്. അന്ന് ആ വഴി ഞാന്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ സ്വതന്ത്രനായേനേ''  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.