സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം വിഎസ് ബഹിഷ്‌കരിച്ചു

Saturday 31 January 2015 8:20 pm IST

കൂത്തുപറമ്പ്(കണ്ണൂര്‍): സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. നിലവിലുള്ള ജില്ലാ സെക്രട്ടറി പി.ജയരാജനെ പുതിയ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 47 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ഔദ്യോഗിക പക്ഷത്തിന്റെ സമ്പൂര്‍ണ്ണ ആധിപത്യത്തില്‍ നടന്ന സമ്മേളനം വി.എസ്.അച്ചുതാനന്ദന്‍ ബഹിഷ്‌കരിച്ചു. സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കുമെന്നായിരുന്നു ജില്ലാ സെക്രട്ടറി ജയരാജന്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വിഎസ് മാറിനില്‍ക്കുകയായിരുന്നു. 'സമാപന സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കില്ലെന്ന കാര്യം ഞങ്ങളെ അറിയിച്ചില്ല. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പങ്കെടുത്തില്ല'. ഇതായിരുന്നു ജയരാജന്റെ പ്രതികരണം. പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ ഉരുക്ക് കോട്ടയാണ് കണ്ണൂര്‍ ജില്ല. എതിരഭിപ്രായമുയര്‍ത്തുന്നവരെ പാര്‍ട്ടി സംവിധാനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിവിടാന്‍ പിണറായിയുടെ സ്വന്തക്കാരായ ജയരാജത്രയങ്ങള്‍ തുടക്കം മുതലേ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.