മള്ളിയൂര്‍: കലാമണ്ഡലം ഗോപിയെയും ഇടത്തില്‍ ദാസിനെയും ഈ വര്‍ഷത്തെ മളളിയൂര് ഗണേശ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. കഥകളിയിലെ കല്ലുവഴിചിട്ടയെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച കലാമണ്ഡലം ഗോപി ഈ രംഗത്തു നല്കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം നല്കി ആദരിക്കുന്നത്.
കേരളത്തിലെ ക്ഷയിച്ചുകിടക്കുന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന് വാതായനം ട്രസ്റ്റിന്റെ സേവനങ്ങള്‍ കണക്കിലെടുത്താണ് ട്രസ്റ്റ് മേധാവി ഇടത്തില്‍ തുളസീദാസിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: