പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

Saturday 31 January 2015 10:11 pm IST

കൊച്ചി: അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ചവരും വിദേശത്ത് തൊഴില്‍ തേടുന്നവരുമായ പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും വിദേശ യാത്രയ്ക്കും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി ധനസഹായം നല്‍കുന്നതിലേക്ക് ജില്ലാ പട്ടികജാതി വിസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് വിദേശ ജോലിക്ക് അംഗീകാരമുളള വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉളളവരായിരിക്കണം. വിദേശ തൊഴില്‍ ദാതാവില്‍ നിന്നുളള തൊഴില്‍ കരാര്‍ പത്രം ഉളള അവിദഗ്ധ തൊഴില്‍ അന്വേഷകര്‍ക്കും അപേക്ഷിക്കാം. വിദേശ തൊഴിലിനായുളള ഒരു യാത്രയ്ക്ക് മാത്രമായി 50,000 രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. അപേക്ഷകര്‍ 20 നും 45 നും മധ്യേ പ്രായമുളളവരും 2.5 ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുളളവരായിരിക്കണം. വൈദഗ്ധ്യ ജോലിക്ക് പോകുന്നവര്‍ക്ക് ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകൃത ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുളളവ ആയിരിക്കണം. നിയമാനുസൃതമായ പാസ്‌പോര്‍ട്ടിന്റെയും വിദേശത്ത് ജോലി ചെയ്യുന്നതിനാവശ്യമായ വിസയുടെയും വിദേശതൊഴില്‍ ദാതാവില്‍ നിന്നുളള തൊഴില്‍ കരാര്‍ പത്രം, നിയമന ഉത്തരവ് എന്നിവയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലോ ജില്ല പട്ടികജാതി വികസന ഓഫീസിലോ ഫെബ്രുവരി 16 നു മുമ്പായി അപേക്ഷ നല്‍കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ല പട്ടികജാതി വികസന ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍ 2422256

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.