ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണം: തൊഗാഡിയ

Monday 7 March 2016 12:55 pm IST

നെടുമങ്ങാട് (തിരുവനന്തപുരം): രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണമെന്ന് വിഎച്ച്പി ദേശീയവര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ചിലര്‍ക്കുമാത്രം പ്രത്യേക നിയമമെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദ് പരിക്ഷത്തിന്റെ സുവര്‍ണ്ണജയന്തിയോടനുബന്ധിച്ച് നെടുമങ്ങാട് നടന്ന ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തില്‍ മുന്നിലായിരുന്ന ഹിന്ദു ഇപ്പോള്‍ അപമാനിതരായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ നിന്നും സ്ത്രീകളെ തട്ടികൊണ്ട് പോയി ഹാര്‍ബസ്ഥാനില്‍ വില്‍ക്കുന്നത് യഥേഷ്ടം ഇപ്പോഴും നടന്നുവരുന്നു. 1945 ല്‍ പത്തുശതമാനം ഹിന്ദുക്കള്‍ പാക്കിസ്ഥാനിലുണ്ടായിരുന്നു. ഇപ്പോള്‍ ഒരുശതമാനം മാത്രമായി കുറഞ്ഞിരിക്കുകയാണ്. ബാക്കിയുള്ളവര്‍ കൊല്ലപ്പെടുകയും മതംമാറ്റപ്പെടുകയും അഭയാര്‍ത്ഥികളായി ഭാരതത്തിലേക്ക് വണ്ടികയറുകയും ചെയ്യുന്നു. ആദ്യകാലങ്ങളില്‍ കാശ്മീരില്‍ ഒരു മുസ്ലീംകുടുംബം പോലുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ഹിന്ദുകുടുംബം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളെയും കാശ്മീരാക്കാനുള്ള പ്രയത്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഹിന്ദുവിന്റെ സ്ഥലങ്ങള്‍ എടുത്ത് ലാന്റ് ജിഹാദും, കച്ചവട സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത് ട്രേഡ് ജിഹാദും ഹിന്ദുസഹോദരിസഹോദരന്‍മാരെ ഉപയോഗിച്ച് ലൗ ജിഹാദും നടത്തുന്നുവെന്നും തൊഗഡിയ പറഞ്ഞു. മൂന്നുകോടി ബംഗഌദേശികളാണ് ഭാരതത്തിലേക്ക് കുടിയേറിയിരിക്കുന്നത്. ഹിന്ദുക്കള്‍ അറബിക്കടലിലേക്ക് പോകേണ്ട സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഏതെങ്കിലും ഒരു വ്യക്തി അവന്റെ മതചര്യകളെ മാറ്റി അന്യമതത്തിലേക്ക് കയറുന്നതാണ് മതംമാറ്റമെന്ന് തൊഗാഡിയ പറഞ്ഞു. ഏതെങ്കിലും സല്‍മാന്‍ഖാന്‍ ഹിന്ദുവിന്റെ ജീവിതരീതി സ്വീകരിച്ചാല്‍ അത് മതംമാറ്റമാവില്ല. മതപരാവര്‍ത്തനത്തെ സന്തോഷത്തോടെ അനുവദിക്കണം. ഒരു ഹിന്ദുവിനെപോലും മതംമാറ്റാന്‍ വിശ്വഹിന്ദ് പരിഷത് അനുവദിക്കില്ല. ക്രിസ്ത്യാനികള്‍ മതംമാറ്റം മൗലികാവകാശമാക്കിമാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സ്വാമി ആത്മാനന്ദസരസ്വതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദ് പരിക്ഷത്ത് ജില്ലാ പ്രസിഡന്റ് ജി.മുരളീധരന്‍പിള്ള അധ്യക്ഷതവഹിച്ചു. വിഎച്ച്പി ക്ഷേത്രീയ സെക്രട്ടറി കെ.എന്‍.വെങ്കടേഷ്, ആര്‍എസ്എസ് ജില്ലാകാര്യവാഹ് കെ.രമേഷ്, സ്വാഗസസംഘം ചെയര്‍മാന്‍ കേണല്‍ ജി.കെ.പിള്ള, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി അംഗം ജി.അജ്ഞനാദേവി, നാരായണന്‍നാടാര്‍, മോഹനന്‍ത്രിവേണി, കെ.എന്‍.ശിവശങ്കരന്‍നായര്‍, സുരേന്ദ്രക്കുറുപ്പ്, ഗോപീകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.