ആലപ്പുഴ: ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കായംകുളം കരീലക്കുളങ്ങരയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം.
ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികരായ ചേപ്പാട് സ്വദേശി മനു മുരളി (27), ആറാട്ടുപുഴ സ്വദേശി അജിത്ത് രാജ് (24) എന്നിവരാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ച ബൈക്ക് എതിര്‍ദശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: