തൃശ്ശൂര്‍: 35-ാംമത് ദേശീയ ഗെയിംസ് വനിതാ വിഭാഗം ഫുട് ബോള്‍ കേരളത്തിന് അട്ടിമറി ജയം. ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്പിച്ചത്. കേരളത്തിന് വേണ്ടി പത്താം നമ്പര്‍ താരം നിഷിലയാണ് ഗോള്‍ നേടിയത്.
അതേസമയം ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണവും വെള്ളിയും മണിപ്പൂര്‍ സ്വന്തമാക്കി. വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തില്‍ മണിപ്പൂരിന്റെ സഞ്ജിത ചാനു സ്വര്‍ണവും സഹോദരി മീരാബായ് ചാന് വെള്ളിയും നേടി. ഈ ഇനത്തില്‍ ആന്ധ്രാപ്രദേശിന്റെ ഉഷയ്ക്കാണ് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: