മദ്യ വില്‍പ്പനയ്ക്കിടെ യുവാവ് അറസ്റ്റില്‍

Sunday 1 February 2015 9:46 pm IST

ആലപ്പുഴ: അനധികൃത മദ്യ വില്‍പ്പനയ്ക്കിടെ യുവാവ് അറസ്റ്റില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കാട്ടുംപുറം വെളിയില്‍ രജീഷാ (32)ണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ വണ്ടാനം പോസ്റ്റ് ഓഫീസിന് പിന്നിലായിരുന്നു സംഭവം. അനധികൃതമായി ഇവിടെ വിദേശമദ്യ വില്‍പ്പന നടക്കുന്നു രഹസ്യ വിവരത്തെ തുടര്‍ന്ന് ആലപ്പുഴ എക്‌സൈസ് റേഞ്ച് എസ്‌ഐ: കെ.പി. മോഹനന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ 25 കുപ്പികളിലായി 13.5 ലിറ്റര്‍ മദ്യം കണ്ടെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ അക്ബര്‍, സിഇഒമാരായ സുധീര്‍, അനില്‍, റഹിം എന്നിവരും പങ്കെടുത്തു. പ്രതിയെ തിങ്കളാഴ്ച ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.