വെഞ്ഞാറമൂട്: നീന്തലിലെ താരമാകാന്‍ തലൈവാസലിന്റെ മകള്‍ .അച്ഛന്സിനിമയില് താരമാണെങ്കില്‍ നീന്തലിലെ താരമാണ് മകള്‍. തമിഴ് – മലയാളം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ തലൈവാസല്‍ വിജയ് ആണ് മകള്‍ ജയവീണയോടൊപ്പം എത്തിയത്.
രണ്ടരവയസ്സുള്ളപ്പോള്‍ മുതല്‍ ജയവീണ നീന്തല്‍ പഠിച്ചു തുടങ്ങിയിരുന്നു. നീന്തലില്‍ മകള്‍ക്ക് ഭാവിയുണ്ടെന്ന തിരിച്ചറിഞ്ഞ തലൈവാസല്‍ മകളെ പ്രൊഫഷണലായി നീന്തല്‍ പഠിപ്പിക്കാനയക്കുകയായിരുന്നു. അച്ഛനെപ്പോലെ മകളും തമിഴ്നാട്ടിലെ മിന്നുന്ന താരമാണ്.
50, 100, 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും, 200 മീറ്റര്‍ വ്യക്തിഗത മിഡ്ലേ, 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 400 മീറ്റര്‍ റിലേ എന്നിവയിലാണ് മത്സരിക്കുന്നത്.
നവംബറില്‍ കല്‍ക്കട്ടയില്‍ നടന്ന സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 2സ്വര്‍ണ്ണവും 2വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു. ദേശീയ ഗെയിംസിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ജയവീണ ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. നീന്തലിലെ താരമാകുന്നതുകാണാന് വെള്ളിത്തിരയിലെ താരം മകള്‍ക്കൊപ്പം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: